പോലിസ് തലപ്പത്ത് അഴിച്ചുപണി; സേതുരാമന് ഇന്റലിജന്‍സ് ഐജി, ഹര്‍ഷിത അട്ടല്ലൂരി ക്രൈംബ്രാഞ്ചില്‍
തിരുവനന്തപുരം: സംസ്ഥാന പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്. ഇന്റലിജന്‍സ് വിഭാഗം ഐജിയായി കെ സേതുരാമനെ നിയമിച്ചു. പോലിസ് അക്കാദമിയില്‍ ട്രെയിനിങ് ഐജിയായിരുന്നു സേതുരാമന്.
ഇന്റലിജന്‍സ് വിഭാഗം ഐജിയായ ഹര്‍ഷിത അട്ടല്ലൂരിയെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂനിറ്റില്‍ ഐജിയായി മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായ കെ പി ഫിലിപ്പിനെ പോലിസ് അക്കാഡമിയില്‍ ട്രെയിനിങ് ഐജിയായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.