തമിഴ്‌നാട്ടില്‍ ഫെയ്‌സ്ബുക്കിലൂടെ ബീഫ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ച യുവാവ് അറസ്റ്റില്‍

.തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലന്‍ (33) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Update: 2019-07-17 14:12 GMT

തഞ്ചാവൂര്‍ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ കുംഭകോണത്ത് സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലിലിലേക്ക് ഫെയ്‌സ്ബുക്കിലൂടെ ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍.തഞ്ചാവൂര്‍ സ്വദേശി എസ് ഏഴിലന്‍ (33) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

തമിഴ്‌നാട് കുടിയരശ് കച്ചിയുടെ സ്ഥാപക നേതാവാണ് അറസ്റ്റിലായ ഏഴിലന്‍. മതവിശ്വാസം വൃണപ്പെടുത്തല്‍, സമാധാന അന്തീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍, ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.

ജൂലായ് 13ലാണ് യുവാവ് ബീഫ് ഫെസ്റ്റിവലിന് ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സ്ഥലത്തെ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹ മാധ്യമത്തില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്തതിന്റെ പേരില്‍ ഒരാളെ അടുത്തിടെ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News