പൂഞ്ഞാര്‍ സംഭവം; കേസ് പിന്‍വലിക്കാതെ ആര്‍ക്കും വോട്ടില്ല: മുസ് ലിം നേതാക്കള്‍
കോട്ടയം: പൂഞ്ഞാര്‍ സംഭവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാതെ ആര്‍ക്കും വോട്ട് ചെയ്യില്ലെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീര്‍ മൗലവി പറഞ്ഞു. . വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ചിലരുടെ താത്പര്യപ്രകാരം കേസെടുത്തു. ഫാസിസ്റ്റ് രീതി നടപ്പാക്കാന്‍ ശ്രമിച്ചവരെ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുത്തിയ ചരിത്രമാണ് മുസ് ലിംസമൂഹം ഈരാറ്റുപേട്ടയില്‍ നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.സിവില്‍ സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി നല്‍കിയ വിവാദ റിപ്പോര്‍ട്ട് പിന്‍വലിച്ചെന്ന മന്ത്രിയുടെ മറുപടിയല്ല വേണ്ടത്. അതിന്റെ രേഖ കാണിക്കാന്‍ തയ്യാറാകണമെന്നും കേരള ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ്, പി ഇ മുഹമ്മദ് സക്കീര്‍ വ്യക്തമാക്കി. പി സി ജോര്‍ജിനെയും നേതാക്കാള്‍ രൂക്ഷമായി വിമര്‍ശിച്ചു. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്ക്, കെ ടി ജലീല്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് എന്നിവരെ സാക്ഷിയാക്കിയായിരുന്നു മുസ് ലിം നേതാക്കളുടെ പ്രതികരണം.