നിര്‍ധനരോഗികള്‍ക്ക് വിദഗ്ധചികില്‍സ; ബൈത്തുസ്സകാത്ത് കേരളയും- ഇഖ്റ ഹോസ്പ്പിറ്റലും കൈകോര്‍ക്കുന്നു

പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഏരിയ കോ-ഓഡിനേറ്റര്‍മാര്‍ മുഖേനയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുക.

Update: 2020-05-21 09:07 GMT

കോഴിക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യനിരക്കില്‍ വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ ഇഖ്റ ഹോസ്പിറ്റലും- ബൈത്തുസ്സകാത്ത് കേരളയും തമ്മില്‍ ധാരണയായി. ഇഖ്റ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഇഖ്റ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അന്‍വര്‍ ബൈത്തുസ്സകാത്ത് ട്രസ്റ്റിയും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം കെ മുഹമ്മദലിക്ക് കൈമാറി.

പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഏരിയ കോ-ഓഡിനേറ്റര്‍മാര്‍ മുഖേനയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുക. ചടങ്ങില്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, അഡ്മിനിസ്ട്രേറ്റര്‍ ഹമീദ് സാലിം എന്നിവരും പങ്കെടുത്തു. 

Tags:    

Similar News