പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ ജാമ്യഹരജി നല്‍കാമെന്ന് ഹൈക്കോടതി

കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാനര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം

Update: 2020-10-30 06:20 GMT

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് ത്ട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി.കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാനര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചോയെന്ന് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. പ്രതികളുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.പത്തനംതിട്ടയിലേതടക്കം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നത് ആലപ്പുഴയിലെ പ്രത്യേക കോടതിയിലാണ്.

Tags:    

Similar News