ക്രിസ്ത്യന്‍- മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്

ക്രിസ്മസിന് ഹലാല്‍ മാസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തുവരികയും ഇപ്പോള്‍ ബാങ്ക് വിളി നിരോധിക്കണമെന്ന പ്രചരണം നടത്തി സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരായി മാറുകയാണ്.

Update: 2021-01-20 14:03 GMT

കൊച്ചി:സംഘപരിവാറിന്റെ കുപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് ക്രിസ്ത്യന്‍- മുസ്‌ലിം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ എന്ന സംഘടനയെക്കുറിച്ച് കുറിച്ച് അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ. ക്രിസ്മസിന് ഹലാല്‍ മാസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തുവരികയും ഇപ്പോള്‍ ബാങ്ക് വിളി നിരോധിക്കണമെന്ന പ്രചരണം നടത്തി സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ ആര്‍എസ്എസിന്റെ കുഴലൂത്തുകാരായി മാറുകയാണ്.

ക്രൈസ്തവ വിശ്വാസികളുടെ ഔദ്യോഗിക സംഘടനയെന്ന് തോന്നിപ്പിക്കാന്‍ ലെറ്റര്‍ ഹെഡില്‍ ജോര്‍ജ് മാത്യു എന്ന് സെക്രട്ടറിയുടെ പേരും ഒപ്പും ഉള്‍പ്പെടെയാണ് ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ വ്യാജപ്രചരണം നടത്തുന്നത്. എന്നാല്‍ ലെറ്റര്‍ ഹെഡില്‍ ഫോണ്‍ നമ്പറോ, ശരിയായ മേല്‍വിലാസമോ ഇല്ല. മേല്‍വിലാസമായി പറഞ്ഞിരിക്കുന്ന വല്ലാര്‍പാടം ചര്‍ച്ച് റോഡില്‍ ഇത്തരത്തിലൊരു സ്ഥാപനമില്ല. വല്ലാര്‍പാടം പള്ളിയിലെ ഭാരവാഹികള്‍ക്കോ, അവിടുത്തെ കന്യാസ്ത്രീകള്‍ക്കോ, നാട്ടുകാര്‍ക്കോ ഈ സ്ഥാപനത്തെ കുറിച്ച് അറിവില്ല. ജോര്‍ജ് മാത്യു എന്ന പേരില്‍ അവിടെയൊരു ആളുമില്ല. ഇക്കാര്യങ്ങളൊക്കെ അന്വേഷണത്തില്‍ നിന്നും വ്യക്തമാവും. വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിഞ്ഞ് ഇത്തരം ദുരൂഹ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ജ്ജവം കാട്ടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് സലിം കുഞ്ഞുണ്ണിക്കര ആവശ്യപ്പെട്ടു.

Tags:    

Similar News