പറവൂരിലെ യുവാവിന്റെ കൊലപാതകം: വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോപുലര്‍ ഫ്രണ്ട്
സംഭവവുമായി പോപുലര്‍ ഫ്രണ്ടിന് യാതൊരു വിധ ബന്ധവുമില്ലെന്ന് വ്യക്തമായിട്ടും സിറാജ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ഓണ്‍ലൈനുകള്‍ പോപുലര്‍ ഫ്രണ്ടിനെ സംഭവത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അറഫ മുത്തലിബ് പറഞ്ഞു.
കൊച്ചി: പറവൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വാര്‍ത്ത നല്‍കിയ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഡിവിഷന്‍ പ്രസിഡന്റ് അറഫ മുത്തലിബ് പറഞ്ഞു.സംഭവവുമായി പോപുലര്‍ ഫ്രണ്ടിന് യാതൊരു വിധ ബന്ധവുമില്ലെന്ന് വ്യക്തമായിട്ടും സിറാജ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ഓണ്‍ലൈനുകള്‍ പോപുലര്‍ ഫ്രണ്ടിനെ സംഭവത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്.
കേസിലെ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് അവര്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് വ്യക്തമാകുകയും ചെയ്തതാണെന്നും ഡിവിഷന്‍ പ്രസിഡന്റ് അറഫ മുത്തലിബ് പറഞ്ഞു.പറവൂര്‍ മാവിന്‍ചുവടില്‍ കഴിഞ്ഞ ദിവസമായിരുന്നു വെടിമറ സ്വദേശി മൂബാറക് എന്ന യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്. റെന്റ് എ കാര്‍ ബിസിനസിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട് പ്രതികളില്‍ ചിലരെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും മറ്റു ചിലരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്