പരപ്പനങ്ങാടി: 'രാജ്യത്തിനായി പോപുലര്ഫ്രണ്ടിനൊപ്പം' എന്ന സന്ദേശം ഉയര്‍ത്തി നടത്തുന്ന കാംപയിന്റെ ഭാഗമായി വാഹന പ്രചാരണ ജാഥ നടത്തി. രാജ്യത്തിന്റ ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്ത് ഇന്ത്യയെ മനുസ്മൃതിയില്‍ അതിഷ്ടമായ ഹിന്ദുത്വ രാജ്യം കെട്ടിപടുക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി ഭരണത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ മുന്നണിയില്‍ പോപുലര്‍ ഫ്രണ്ട് ഉണ്ടാവുമെന്ന് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.
വിവിധ ഇടങ്ങളില്‍ നേതാക്കളായ നൗഫല്‍ ചെറുപ്പുരക്കല്‍, അക്ബര്‍, ഫിറോസ്, ജലീല്‍ ചെമ്മാട് സംസാരിച്ചു. തിരൂരങ്ങാടി ഡിവിഷന് പ്രസിഡന്റ് സൈനു ചെമ്മാട്, ഡിവിഷന് സെക്രട്ടറി റിയാസ് ഗുരിക്കള്‍ നേതൃത്വം നല്കി.