യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത അന്‍ഷാദിന്റെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

Update: 2021-02-18 16:36 GMT
യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത അന്‍ഷാദിന്റെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

പന്തളം: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസുകള്‍ ചമച്ച് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പന്തളം ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദീന്റെ വീട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ സന്ദര്‍ശിച്ചു.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, ജില്ലാ പ്രസിഡന്റ് എസ് സജീവ്, ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, അടൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ഷാനവാസ് മുട്ടാര്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്. അന്‍ഷാദിന്റെ പിതാവ്, ഭാര്യ, ജ്യേഷ്ഠന്‍ എന്നിവരുമായി നേതാക്കള്‍ ആശയവിനിമയം നടത്തി. ഇതിന് പുറമെ സിപിഎം ആക്രമണത്തിനിരയായ പ്രവര്‍ത്തകരുടെ വീടുകളും സംഘം സന്ദര്‍ശിച്ചു.

Tags:    

Similar News