കൊവിഡ് വളന്റിയര്‍ സേവനം നല്കാന് പോപുലര്‍ ഫ്രണ്ട് സന്നദ്ധം: നവാസ് വണ്ടാനം
ആലപ്പുഴ: കൊവിഡ് വളന്റിയര്‍ സേവനം നല്കാന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സന്നദ്ധമാണെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം. സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വലിയ ഭീഷണിയെ നേരിടുകയാണ്. ഈ ഗുരുതരമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും സേവനരംഗത്തും സജീവമായുള്ള പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ കലക്ടറെ നേരില്‍കണ്ട് പിന്തുണ അറിയിച്ചു.
രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതരെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കുന്നതിനും കൊവിഡ് രോഗികള്‍ക്ക് ചികില്‍സാസംബന്ധമായ സഹായമെത്തിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ അണിനിരത്താന്‍ പോപുലര്‍ ഫ്രണ്ട് തയ്യാറാണ്.
ആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍, സംസ്കാര ചടങ്ങുകള്‍ എന്നിവയ്ക്കായി സന്നദ്ധസേവനങ്ങള്‍ ആവശ്യമുള്ള ഏത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനയുടെ സേവനം ഉറപ്പാക്കാം. ഇതിനാവശ്യമായ വളന്റിയേഴ്സിനെ വിട്ടുനല്‍കാന്‍ പോപുലര്‍ ഫ്രണ്ട് തയ്യാറാണെന്നും ജില്ലാ പ്രസിഡന്റ് പി എ നവാസ് വണ്ടാനം ജില്ലാ കലക്ടറെ അറിയിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നാസര്‍ പഴയങ്ങാടി, ജില്ലാ പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് സൈഫ് ആലപ്പുഴയും സംബന്ധിച്ചു.