ഐഎഎസ് പരീക്ഷയില്‍ മികച്ച നേട്ടം; സഫ്‌ന നാസറുദ്ദീന് പോപുലര്‍ ഫ്രണ്ടിന്റെ ആദരം

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉപഹാരവും സംസ്ഥാന പ്രസിഡന്റിന്റെ അനുമോദന കത്തും തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി അഴിക്കോട് സമ്മാനിച്ചു.

Update: 2020-09-05 03:19 GMT
ഐഎഎസ് പരീക്ഷയില്‍ മികച്ച നേട്ടം; സഫ്‌ന നാസറുദ്ദീന് പോപുലര്‍ ഫ്രണ്ടിന്റെ ആദരം

തിരുവനന്തപുരം: ഐഎഎസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 45ാം റാങ്ക് കരസ്ഥമാക്കിയ സഫ്‌ന നാസറുദ്ദീനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപഹാരം നല്‍കി ആദരിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉപഹാരവും സംസ്ഥാന പ്രസിഡന്റിന്റെ അനുമോദന കത്തും തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി അഴിക്കോട് സമ്മാനിച്ചു. ജില്ലാ സെക്രട്ടറി നവാസ് കല്ലാട്ടുമുക്ക്, കാട്ടാക്കട ഡിവിഷന്‍ പ്രസിഡന്റ് ഷിയാസ് മുതലായവര്‍ സന്നിഹിതരായിരുന്നു.

Tags:    

Similar News