ജനിതകമാറ്റം സംഭവിച്ച കൊവിഡിന് സാധ്യത; പഠനം വേണമെന്ന് വിദഗ്ധര്‍

പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണള്‍ ഉളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം.

Update: 2020-05-16 07:30 GMT

തിരുവനന്തപുരം: ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍. അടുത്ത ഘട്ടത്തില്‍ ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്ന് വിദഗ്ധർ. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് വിദഗ്ധർ രംഗത്തെത്തി. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണള്‍ ഉളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം.

കൊവിഡ് ടെസ്റ്റിങില്‍ ദേശീയ ശരാശരിയേക്കാളും പിന്നിലാണ് കേരളം. മേയ് ആദ്യവാരം രോഗബാധിതരുടെ എണ്ണം കുറഞ്ഞതും ചെറിയ ലക്ഷണങ്ങളുളളവരെ പരിശോധിക്കേണ്ടെന്ന മാനദണ്ഡവും കാരണമാണിത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിന്ന് കൂടുതല്‍ പേരെത്തുമ്പോള്‍ പുതിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണവും കൂട്ടേണ്ടി വരും. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഉഷ്മാവ് കാര്യമായി കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാനിടയുണ്ടെന്നും അവര്‍ സൂചിപ്പിക്കുന്നു. ചെന്നെയില്‍ നിന്നെത്തത്തിയ ഒരു രോഗിയില്‍ നിന്നാണ് വയനാട്ടില്‍ 15 പേരിലേക്കാണ് കൊവിഡ് പകര്‍ന്നത്.

കാസര്‍കോട് മുംബൈയില്‍ നിന്നെത്തിയ ആളില്‍ നിന്ന് 5 പേരിലേക്കും പകര്‍ന്നു. രോഗികളായവരില്‍ പലരും തങ്ങള്‍ക്ക് ആരില്‍ നിന്നാണ് രോഗം ലഭിച്ചതെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാം എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രോഗബാധിരുമായി നേരിട്ട് ബന്ധമില്ലാത്ത ഇടുക്കിയിലെ ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതും സമൂഹത്തില്‍ അറിയപ്പെടാത്ത രോഗബാധിതരുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

Tags:    

Similar News