തപാല്‍ വോട്ട്: നടപടി രണ്ടുപേരില്‍ ഒതുക്കാന്‍ നീക്കം; കോണ്‍ഗ്രസ് പരാതി നല്‍കി
സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപി രണ്ടുപേരില്‍ നടപടി ഒതുക്കാനുള്ള നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെ സി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്‍കി.
തിരുവനന്തപുരം: പോലിസുകാരുടെ തപാല്‍ വോട്ടു അട്ടിമറിച്ച സംഭവത്തില്‍ നടപടി രണ്ടുപേരില്‍ ഒതുക്കാനുള്ള നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ സി ജോസഫ് എംഎല്‍എ. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപി രണ്ടുപേരില്‍ നടപടി ഒതുക്കാനുള്ള നീക്കം നടത്തുന്നത്.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കെ സി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്‍കി. ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടു ഡിജിപി മൂന്നു ദിവസം കൈവശം വെച്ചതും ഗുരുതരമായ കൃത്യവിലോപമാണ്. സംഭവത്തിനു പിന്നിലെ ഡിജിപിയുടെ പങ്കും അന്വേഷിക്കണം. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റവാളികളെ സംരക്ഷിക്കുന്നത് ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്നും ജോസഫ് നല്‍കിയ പരാതിയില്‍ പറയുന്നു.