തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം:ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

വിവിധ തദ്ദേശ സ്ഥാപനങ്ങളില അധ്യക്ഷ സ്ഥാനങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ സംവരണ സ്ഥാനങ്ങളായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബഞ്ച് പുനര്‍ നിര്‍ണയിക്കാന്‍ നിര്‍ദ്ദേശിച്ചു തീര്‍പ്പാക്കിയിരുന്നു

Update: 2020-11-25 10:03 GMT

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളില അധ്യക്ഷ സ്ഥാനങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ സംവരണ സ്ഥാനങ്ങളായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബഞ്ച് പുനര്‍ നിര്‍ണയിക്കാന്‍ നിര്‍ദ്ദേശിച്ചു തീര്‍പ്പാക്കിയിരുന്നു.

തിരഞ്ഞെടുപ്പു കമ്മീഷനും ഈ ഹരജികളെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ 20 ഹരജികളില്‍ പലതിലും കക്ഷിയായിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. സംവരണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ഹരജിയില്‍ പറയുന്നു. അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്‍കുമെന്നാണ് വിവരം.

Tags:    

Similar News