കാസര്‍കോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 21 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
കാസര്‍കോട്: ചെറുവത്തൂര്‍, മട്ടലായിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്. ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. ദേശീയ പാതയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്.
കണ്ണൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.