കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണം; ഒപ്പുശേഖരണം ആരംഭിച്ചു

Update: 2021-07-12 15:20 GMT

കണ്ണൂര്‍: ഒരു ലക്ഷത്തിലേറെ ആളുകളെ കുടിയൊഴിപ്പിച്ചു കൊണ്ടുള്ള കെ-റെയില്‍ പദ്ധതി അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്ന് ഡോ.ഡി സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സംസ്ഥാന കെ-റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാന പ്രകാരം കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ വച്ച് നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തന്നെ കടക്കെണിയിലായിരിക്കുന്ന കേരളത്തിന്റെ സാമ്പത്തികാവസ്ഥയേയും ലോല ഭൂഘടനയേയും പരിഗണിക്കാതെയുള്ള, സാമൂഹ്യപാരിസ്ഥിത ആഘാത പഠനം നടത്താതെയുള്ള ഈ പദ്ധതിക്കെതിരെ ഇരകള്‍ മാത്രമല്ല സാമൂഹ്യ പ്രകൃതി ശാസ്ത്ര സ്‌നേഹികളും സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഗൂഢോദ്ദേശ്യമുള്ളതു കൊണ്ടാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി ജില്ലാ കണ്‍വീനര്‍ അഡ്വ.പി സി വിവേക് അധ്യക്ഷനായി. അനൂപ് ജോണ്‍, അഡ്വ.ആര്‍ അപര്‍ണ, അഡ്വ.ഇ സനൂപ്, താരിഖ് എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News