ലോക്ക് ഡൗണില്‍ തൊഴില്‍ രഹിതരായ അഭിഭാഷകര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക; മെയ് ഒമ്പത് 'സമര ദിനം'
മെയ് ഒമ്പതിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ അഭിഭാഷകര്‍ അവരവരുടെ വീടുകളിലൊ ഓഫിസുകളിലൊ 'പ്രൊട്ടസ്റ്റ് ഡേ ' ആചരിക്കും. ക്ഷേമനിധിയില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം എഴുതിയ പ്ലക്കാര്‍ഡുമായി മുഴുവന്‍ അഭിഭാഷകരും സമരത്തിന്റെ ഭാഗമാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കോഴിക്കോട്: ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട അഭിഭാഷകര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് ഒമ്പതിന് അഭിഭാഷകര്‍ 'സമര ദിനം' ആചരിക്കുമെന്ന് മൂവ്‌മെന്റ് ഫോര്‍ ലോയേര്‍സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മെയ് ഒമ്പതിന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ അഭിഭാഷകര്‍ അവരവരുടെ വീടുകളിലൊ ഓഫിസുകളിലൊ 'പ്രൊട്ടസ്റ്റ് ഡേ ' ആചരിക്കും. ക്ഷേമനിധിയില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം എഴുതിയ പ്ലക്കാര്‍ഡുമായി മുഴുവന്‍ അഭിഭാഷകരും സമരത്തിന്റെ ഭാഗമാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്ലക്കാര്‍ഡുകളുമായി ഈ സമരത്തിന്റെ ഭാഗമാവുന്ന അഭിഭാഷകര്‍ ഫോട്ടോകള്‍ ഫേസ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമ ഇടങ്ങളിലും പ്രചരിപ്പിച്ച് കൊണ്ട് അവകാശസമരത്തിന് പിന്തുണയേകണമെന്നും സംഘാടകര്‍ അറിയിച്ചു.
കൊവിഡ് 19 മഹാമാരി കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാല്‍ കോടതികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കയാണ്. കക്ഷികള്‍ തരുന്ന ഫീസിനെ ആശ്രയിച്ചാണ് ഓരോ അഭിഭാഷകന്റെയും ഉപജീവനം കഴിയുന്നത്. ലോക്ക് ഡൗണ്‍ കാരണം കോടതികളും കക്ഷികളും ഇല്ലാതായതിനാല്‍ അഭിഭാഷക സമൂഹം കടുത്ത പ്രയാസങ്ങള്‍ നേരിടുകയാണ്. അഭിഭാഷക ക്ഷേമം ഉറപ്പ് വരുതേണ്ട ബാര്‍ കൗണ്‍സിലിന്റെ ഭാഗത്ത് നിന്നും യാതൊരു ധനസഹായവും നാളിതുവരെ ലഭ്യമായിട്ടില്ല. ശക്തമായ സമരങ്ങളിലൂടെയല്ലാതെ അഭിഭാഷക ക്ഷേമം ഉറപ്പ് വരുത്താന്‍ സാധ്യമല്ലെന്നും മൂവ്‌മെന്റ് ഫോര്‍ ലോയേര്‍സ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.