പി.എസ്.സി പരീക്ഷ തട്ടിപ്പ്: മൂന്നു പോലിസുകാര്‍ കൂടി പ്രതിപ്പട്ടികയില്‍

കോപ്പിയടിക്കാന്‍ സഹായിച്ചതിന് നേരത്തെ അറസ്റ്റിലായ പോലിസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Update: 2019-11-11 06:28 GMT

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്നു പോലിസുകാര്‍ കൂടി പ്രതി പട്ടികയില്‍. ഇതോടെ പ്രതിപട്ടികയിലുള്ള പോലിസുകാരുടെ എണ്ണം നാലായി. എസ്എപി ക്യാംപിലെ രതീഷ്, എബിന്‍ പ്രസാദ്, ലാലു രാജ് എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയതായി കേസെടുത്തത്. മൂന്ന് പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.

കോപ്പിയടിക്കാന്‍ സഹായിച്ചതിന് നേരത്തെ അറസ്റ്റിലായ പോലിസുകാരന്‍ ഗോകുലിനെ രക്ഷിക്കാന്‍ വ്യാജരേഖ ചമച്ചതിനാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷാസമയം ഗോകുല്‍ ഓഫിസിലുണ്ടായിരുന്നതായി തെളിയിക്കാനാണ് ഇവര്‍ കൃത്രിമമായി രേഖയുണ്ടാക്കിയത്. പരീക്ഷാത്തട്ടിപ്പ് കേസില്‍ നേരത്തെ പ്രതിയായ ഗോകുലിനെയും പുതിയ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News