പൊതുഗതാഗതം തൽക്കാലം പുനസ്ഥാപിക്കില്ല; നിയന്ത്രണങ്ങൾ കേന്ദ്ര നിർദ്ദേശപ്രകാരം: ചീഫ് സെക്രട്ടറി
കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്തിറക്കിയപ്പോൾ കേരളത്തിൽ രണ്ട് ജില്ലകൾ റെഡ്സോണും രണ്ട് ജില്ലകൾ ഗ്രീൻസോണും ബാക്കി ജില്ലകൾ ഓറഞ്ച് സോണുമാണ്.
തിരുവനന്തപുരം: മെയ് മൂന്നിന് ശേഷമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര നിർദ്ദേശപ്രകാരമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പൊതുഗതാഗതം തൽകാലം പുനസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവുകളിൽ തീരുമാനം എടുക്കാനാകില്ല. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നിയന്ത്രണം കൂട്ടാം. എന്നാൽ കുറയ്ക്കാൻ സാധിക്കില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് സോണുകൾ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ്. 21 ദിവസങ്ങൾക്കുള്ളിൽ ഒരു കേസും പോസിറ്റീവല്ലെങ്കിൽ അത് ഗ്രീൻ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം.
കേന്ദ്രത്തിന്റെ പുതിയ പട്ടിക പുറത്തിറക്കിയപ്പോൾ കേരളത്തിൽ രണ്ട് ജില്ലകൾ റെഡ്സോണും രണ്ട് ജില്ലകൾ ഗ്രീൻസോണും ബാക്കി ജില്ലകൾ ഓറഞ്ച് സോണുമാണ്. എന്നാൽ കേരളത്തിന്റെ പട്ടിക പ്രകാരം നാല് റെഡ്സോണും ബാക്കി ഓറഞ്ച് സോണുമാണ്.