പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു

എന്നാല്‍, കൊവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയായിരുന്നു.

Update: 2021-01-10 12:25 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തിയ്യതി മാറ്റിവച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്.

എന്നാല്‍, കൊവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News