വാക്‌സിന്‍ വിതരണം: വീണ്ടും മലപ്പുറം ജനതയോട് വഞ്ചന!!

Update: 2021-07-18 08:26 GMT
വാക്‌സിന്‍ വിതരണം: വീണ്ടും മലപ്പുറം ജനതയോട് വഞ്ചന!!

ഇര്‍ഷാദ് മൊറയൂര്‍

മലപ്പുറം: മലപ്പുറത്ത് വിഭവങ്ങളുടെ ലഭ്യതക്കുറവ് എപ്പോഴും വാര്‍ത്തയാകാറുണ്ട്. വാര്‍ത്തകള്‍ നിറയുമ്പോള്‍ വാഗ്ദാനങ്ങളുമായി അധികാരികളെത്തും. പക്ഷേ, അതുകൊണ്ടൊന്നും വിഭവങ്ങള്‍ ആവശ്യത്തിന് എത്താറില്ല. വാക്‌സിന്റെ കാര്യവും വ്യത്യസ്തമല്ല. പ്രാണവായു പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ജൂണ്‍ 30നകം മലപ്പുറത്ത് 10 ലക്ഷം വാക്‌സിന്‍ എത്തിക്കുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചത്. 8 ലക്ഷം അതിന്റെ വിശദാംശങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഇര്‍ഷാദ് മൊറയൂര്‍.

മലപ്പുറത്ത് വാക്‌സിന്‍ ലഭ്യത കുറവ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയപ്പോള്‍ മലപ്പുറത്തിന്റെ ചുമതലയുള്ള മന്ത്രി വി.അബ്ദു റഹിമാനും 'പ്രാണവായു' പദ്ധതികള്‍ക്കായി ലൈവ് ചെയ്തപ്പോള്‍ കലക്ടറും പറഞ്ഞ വാക്കുകള്‍ ജൂണ് 30നകം മലപ്പുറത്ത് 10 ലക്ഷം അധിക വാക്‌സിനുകള്‍ നല്‍കുമെന്നായിരുന്നു. അന്ന് ഏതാണ്ട് 8 ലക്ഷം വാക്‌സിനുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് ആകെ 13.75 ലക്ഷം വാക്‌സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്. പറഞ്ഞതില്‍ നിന്നും 20 ദിവസം കഴിഞ്ഞിട്ടും പറഞ്ഞതിന്റെ പകുതി വാക്‌സിനാണ് മലപ്പുറത്ത് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് വാക്‌സിന്റെ കണക്ക് നോക്കിയാല്‍ മലപ്പുറം അഞ്ചാം സ്ഥാനത്താണ്. ജനസംഖ്യക്ക് അനുസരിച്ചു ശതമാനം നോക്കിയാല്‍ ഏറ്റവും പിറകിലും!

പ്രതിഷേധം കനത്തപ്പോള്‍ മീറ്റിംഗ് കൂടി പ്രഖ്യാപനം നടത്തി. പ്രതിഷേധം ഒതുങ്ങിയപ്പോള്‍ അവര്‍ ആ ഭാഗത്തേക്ക് വന്നതെ ഇല്ല. നമ്മള്‍ ഇതെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ജനതയാണ്. നമ്മുടെ ജനപ്രതിനിധികളുടെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴത്തണ്ടാണ്.  

Full View


Tags:    

Similar News