കോട്ടയം: ജില്ലയില്‍ 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍. വാക്‌സിനേഷന് തുടക്കംകുറിച്ച് രാവിലെ ഒമ്പതിന് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ചലച്ചിത്ര നടന്‍ കോട്ടയം രമേശും സാഹിത്യകാരന്‍ എസ് ഹരീഷും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കും.
ജില്ലാ കലക്ടര്‍ എം അഞ്ജന, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്താണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും
ഏപ്രില്‍ അഞ്ച് മുതല്‍ വാക്‌സിനേഷനുണ്ടാവും. ഈ കേന്ദ്രങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ അവധി ദിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.