അടുത്ത നാല് ദിവസങ്ങളില്‍ ഈ ജില്ലകളില്‍ മഴ; കടലാക്രമണ മുന്നറിയിപ്പ്

Update: 2024-03-31 18:26 GMT

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറത്തിറക്കി കാലാവസ്ഥാ വകുപ്പ്. നാളെ നാല് ജില്ലകളിലാണ് വേനല്‍ മഴ പ്രവചനം. ഏപ്രില്‍ രണ്ടിനു ഏഴ് ജില്ലകളിലും മൂന്നിനു ഒന്‍പത് ജില്ലകളിലും നാലാം തിയ്യതി നാല് ജില്ലകളിലുമാണ് മുന്നറിയിപ്പ്.  നാളെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴ പ്രവചിക്കുന്നത്. രണ്ടാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത.




Tags:    

Similar News