ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കുക; എസ്ഡിറ്റിയു സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും

Update: 2023-08-04 09:39 GMT

തിരുവനന്തപുരം: മനുഷ്യാവകാശ- തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരേ അന്യായമായി കേരളാ പോലിസ് ചുമത്തിയ കേസ് കേരളാ സര്‍ക്കാര്‍ പിന്‍വലിച്ച് അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിറ്റിയു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് ഏഴിന് രാവിലെ 10 മണിക്ക് സെക്രട്ടേറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. 2016ല്‍ പോലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ എ വാസുവിനെതിരേ കേസ് ചുമത്തിയത് ഭരണ ഘടന പൗരന് വകവെച്ച് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്ര-കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നവര്‍ക്കെതിരേ ആയിരകണക്കിന് കള്ളക്കേസുകള്‍ കേരളാ പോലിസ് കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ചുമത്തിയിട്ടുള്ളതാണ്-ഇത് പ്രതിഷേധാര്‍ഹമാണ്. ധര്‍ണ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഷെവിളം പരിധിരാമലിംഗം ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കന്‍മാരും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ സാസംസ്‌കാരിക നായകന്‍മാരും ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കും.




Tags:    

Similar News