ഗ്രോ വാസുവിനെ നിരുപാധികം വിട്ടയയ്ക്കണം: മുവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-07-30 06:05 GMT

തിരുവനന്തപുരം: മുതിര്‍ന്ന തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ അറസ്റ്റുചെയ്ത നടപടി ഇടതുസര്‍ക്കാരിന്റെ ഭരണകൂട ഭീകരതയാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് തടവിലാക്കുകയെന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ താല്‍പര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനാഭിപ്രായങ്ങളേയും ജനകീയ സമരങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന തരത്തിലേക്ക് അധ:പതിച്ചിരിക്കുന്നു. 93 വയസ്സ് പിന്നിട്ട കേരളത്തിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനും നീതിക്കുവേണ്ടി ജനകീയ സമരങ്ങളില്‍ നിര്‍ഭയത്വത്തോട് കൂടി നേതൃത്വം നല്‍കിയ ഗ്രോ വാസുവിനെ നിരുപാധികം വിട്ടയയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Similar News