പി വി അന്‍വറിനെ നിയമസഭാ പരിസ്ഥിതി സമിതിയില്‍നിന്ന് നീക്കണം; വി എം സുധീരന്‍ സ്പീക്കര്‍ക്ക് കത്തയച്ചു
പി വി അന്‍വര്‍ യഥാര്‍ഥത്തില്‍ നമ്മുടെ നിയമസഭയ്ക്ക് അപമാനവും തീരാകളങ്കവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. നിയമനിര്‍മാണസഭയിലെ ഒരംഗംതന്നെ നിയമവാഴ്ചയെ വെല്ലുവിളിച്ച് നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ക്കെതിരേ നിഷ്‌ക്രിയനിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
തിരുവനന്തപുരം: പരിസ്ഥിതി നിയമം ഉള്‍പ്പടെ നിരവധി നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ചുവരുന്ന പി വി അന്‍വര്‍ എംഎല്‍എയെ നിയമസഭാ പരിസ്ഥിതി സമിതിയില്‍നിന്ന് എത്രയുംവേഗം നീക്കം ചെയ്യുന്നതിന് ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്തയച്ചു. മലപ്പുറം ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍നിന്ന് 2,600 അടി ഉയരത്തില്‍ അതീവപരിസ്ഥിതി ദുര്‍ബലപ്രദേശത്ത് മലയിടിച്ച് വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ പി വി അന്‍വര്‍ കെട്ടിയ തടയണ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരെ പി വി അന്‍വര്‍ ഭീഷണിപ്പെടുത്തുന്നതായി മാധ്യമറിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പി വി അന്‍വര്‍ യഥാര്‍ഥത്തില്‍ നമ്മുടെ നിയമസഭയ്ക്ക് അപമാനവും തീരാകളങ്കവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. നിയമനിര്‍മാണസഭയിലെ ഒരംഗംതന്നെ നിയമവാഴ്ചയെ വെല്ലുവിളിച്ച് നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ക്കെതിരേ നിഷ്‌ക്രിയനിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ്. അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ നടപടി ഉണ്ടാവാന്‍ അവസാനം ഹൈക്കോടതി ഇടപെടല്‍തന്നെ വേണ്ടിവന്നു. പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോവുന്ന അന്‍വര്‍ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ അംഗമായി ഇപ്പോഴും തുടരുന്നു എന്നതാണ് വിചിത്രമായിട്ടുള്ളത്. അന്‍വറിനെ നീക്കണമെന്ന് നേരത്തെ സ്പീക്കറോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, സ്പീക്കറുടെ ഭാഗത്തുനിന്ന് നീതിപൂര്‍വവും നിഷ്പക്ഷവുമായ നടപടി ഉണ്ടായില്ലെന്നും സുധീരന്‍ കത്തില്‍ കുറ്റപ്പെടുത്തി.