മുല്ലപ്പള്ളിക്കെതിരായ നിയമനടപടി ഫാസിസം: വി എം സുധീരന്‍
ഇരിക്കുന്ന പദവിക്കനുസരിച്ച് നീതിപൂര്‍വ്വവും നിഷ്പക്ഷവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട ബെഹ്റ യഥാര്‍ത്ഥത്തില്‍ പോലീസ് സേനയ്ക്ക് തന്നെ തീര്‍ത്താല്‍ തീരാത്ത അപമാനമാണ് വരുത്തിവെച്ചിട്ടുള്ളതെന്നും സുധീരന്‍ പറഞ്ഞു.
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. മൃദുവിമര്‍ശനങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന സര്‍ക്കാര്‍ അതിന്റെ യഥാര്‍ത്ഥ ഫാസിസ്റ്റ് മുഖമാണ് ബെഹ്റയ്ക്ക് നല്‍കിയ അനുമതിയിലൂടെ തുറന്നു കാണിച്ചത്. അസഹിഷ്ണുതയുടെ പ്രതീകമായ മോഡി ഭരണകൂടത്തിന്റെ അതേ പാതയിലൂടെ തന്നെയാണ് പിണറായി ഭരണത്തിന്റെയും പോക്കെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ബെഹ്റയെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചത് മഹാ അപരാധമായി കണ്ടുകൊണ്ടാണ് ഈ നടപടി. ഇരിക്കുന്ന പദവിക്കനുസരിച്ച് നീതിപൂര്‍വ്വവും നിഷ്പക്ഷവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ട ബെഹ്റ യഥാര്‍ത്ഥത്തില്‍ പോലീസ് സേനയ്ക്ക് തന്നെ തീര്‍ത്താല്‍ തീരാത്ത അപമാനമാണ് വരുത്തിവെച്ചിട്ടുള്ളതെന്നും സുധീരന്‍ പറഞ്ഞു.