നവോത്ഥാന മൂല്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കും: വെള്ളാപ്പള്ളി

സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനാണ് തീരുമാനം.

Update: 2019-01-24 15:36 GMT

തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാമതില്‍ വിഷയുമായി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നവോത്ഥാന സമിതികള്‍ രൂപീകരിക്കരികാന്‍ സെക്രട്ടേറിയറ്റില്‍ ഒമ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തതായും വെള്ളാപ്പളി വര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്‌ലിം സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും സമിതി തുടരും. നവോത്ഥാന സമിതിയിലേക്ക് ആര്‍ക്കായാലും കടന്നുവരാമെന്നും ജനങ്ങളിലെത്തുന്നതു വരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News