വെള്ളാപ്പള്ളിയുടെ വിഷ ജല്‍പ്പനങ്ങള്‍ക്കെതിരേ ഇടത് സര്‍ക്കാര്‍ മറുപടി പറയണം: കെപിസിസി മൈനോറിറ്റി വിഭാഗം

Update: 2024-06-20 14:45 GMT

കൊച്ചി: കേരളത്തിലെ പ്രമുഖ ന്യൂനപക്ഷ വിഭാഗമായ മുസ് ലിം സമുദായം അവിഹിതമായി എന്തൊക്കെയോ നേടിയെടുക്കുന്നുവെന്നുള്ള അടിക്കടിയുള്ള വെള്ളാപ്പടി നടേശന്റെ ദുരാരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കെപിസിസി മൈനോറിറ്റി വിഭാഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാരിയത്ത് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നവോഥാന സമിതിയിലുള്ള നടേശന്‍ ഇത്തരത്തില്‍ അടിക്കടി മുസ് ലിം സമുദായത്തിനെതിരേ ദുരാരോപണങ്ങള്‍ പടച്ചുവിടുമ്പോള്‍ ഉദ്യോഗതലങ്ങളിലും ഭരണതലങ്ങളിലും ഇപ്പോഴുള്ള സാമുദായിക കണക്ക് പുറത്ത് വിടാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവണം. മാത്രമല്ല, സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015 നവംബറില്‍ കോഴിക്കോട്ടെ അഴുക്കുചാലില്‍ വീണ ഇതരസംസ്ഥാന തൊഴിലാളികളായ നരസിംഹത്തിന്റെയും ഭാസ്‌കര റാവുവിന്റെയും ജീവന്‍ രക്ഷിച്ച ഓട്ടോ തൊഴിലാളി നൗഷാദിനെ ആദരിച്ചതില്‍ പോലും വര്‍ഗീയത കണ്ടയാളാണ് വെള്ളാപ്പള്ളി നടേശന്‍. ഭരണകൂടങ്ങളെ ഇകഴ്ത്തിയും പുകഴ്ത്തിയും സഹോദര സമുദായങ്ങളെ കുത്തി നോവിച്ചുമുള്ള വെള്ളാപ്പള്ളിയുടെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം ഇനി വിലപ്പോവില്ലെന്നും ഷിഹാബുദ്ദീന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News