തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
തിരുവനന്തപുരം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍. ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമുളള സംവരണ വാര്‍ഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. സംവരണ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍ ചുവടെ.
വനിതാ വാര്‍ഡുകള്‍(പട്ടികജാതി വനിത ഉള്‍പ്പടെ)
1-കഴക്കൂട്ടം, 5-ചെറുവയ്ക്കല്‍, 6-ഉള്ളൂര്‍, 8-ചെല്ലമംഗലം, 10-പൗഡിക്കോണം, 11-ഞാണ്ടൂര്‍കോണം, 12-കിണവൂര്‍, 13-മണ്ണന്തല, 20-പാതിരാപ്പള്ളി, 21-ചെട്ടിവിളാകം, 23-കവടിയാര്‍, 25-നന്തന്‍കോട്, 26-കുന്നുകുഴി, 30-കാഞ്ഞിരംപാറ, 31-പേരൂര്‍ക്കട, 32-തുരുത്തുംമൂല, 34-കാച്ചാണി, 35-വാഴോട്ടുകോണം, 36-വട്ടിയൂര്‍ക്കാവ്, 37-കൊടുങ്ങാനൂര്‍, 39-പാങ്ങോട്, 41-വലിയവിള, 44-ജഗതി, 45-കരമന, 46-ആറന്നൂര്‍, 47-മുടവന്‍മുഗള്‍, 48-തൃക്കണ്ണാപുരം, 49-നേമം, 51-പുന്നയ്ക്കാമുഗള്‍, 52-പാപ്പനംകോട്, 53-എസ്റ്റേറ്റ്, 56-മേലാംങ്കോട്, 58-പൂങ്കുളം, 59-വെങ്ങാനൂര്‍, 60-മുല്ലൂര്‍, 62-വിഴിഞ്ഞം, 65-തിരുവല്ലം, 66-പൂന്തുറ, 68-കമലേശ്വരം, 71-ചാല, 77-ബീമാപള്ളി, 80-ഫോര്‍ട്ട്, 82-വഞ്ചിയൂര്‍, 86-ചാക്ക, 89-ശംഖുമുഖം, 93-പേട്ട, 94-കണ്ണമ്മൂല, 97-കുളത്തൂര്‍, 98-ആറ്റിപ്ര, 99-പൗണ്ടുകടവ്.
പട്ടികജാതി വനിത സംവരണം
6-ഉള്ളൂര്‍, 11-ഞാണ്ടൂര്‍കോണം, 49-നേമം, 53-എസ്റ്റേറ്റ്, 86-ചാക്ക.
പട്ടികജാതി സംവരണം
2-ചന്തവിള, 18-മുട്ടട, 28-തൈക്കാട്, 72-മണക്കാട്, 81-തമ്പാനൂര്‍
കൊല്ലം കോര്‍പ്പറേഷനിലെ സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍ ചുവടെ
വനിതാ വാര്‍ഡുകള്‍(പട്ടികജാതി വനിത ഉള്‍പ്പടെ)
1-മരുത്തടി, 6-കുരീപ്പുഴ വെസ്റ്റ്, 7-കുരീപ്പുഴ, 8-നീരാവില്‍, 9-അഞ്ചാലുമൂട്, 10-കടവൂര്‍, 11-മതിലില്‍, 13-വടക്കുംഭാഗം, 14-ആശ്രാമം, 16-ഉളിയക്കോവില്‍ ഈസ്റ്റ്, 17-കടപ്പാക്കട, 21-അറുന്നൂറ്റിമംഗലം, 22-ചാത്തിനാംകുളം, 23-കരിക്കോട്, 24-കോളേജ് ഡിവിഷന്‍, 25-പാല്‍കുളങ്ങര, 27-വടക്കേവിള, 31-പുന്തലത്താഴം, 33-മണക്കാട്, 34-കൊല്ലൂര്‍വിള, 35-കയ്യാലയ്ക്കല്‍, 37-ആക്കോലില്‍, 40-ഭരണിക്കാവ്, 46-താമരക്കുളം, 52-തിരുമുല്ലവാരം, 53-മുളങ്കാടകം, 54-ആലാട്ടുകാവ്, 55-കന്നിമേല്‍.
പട്ടികജാതി വനിത സംവരണം
22-ചാത്തിനാംകുളം, 40-ഭരണിക്കാവ്.
പട്ടികജാതി സംവരണം
3-മീനത്തുചേരി, 50-കൈക്കുളങ്ങര.