തിരുവനന്തപുരത്ത് രണ്ട് കൊവിഡ് രോഗികളുടെ ഫലം നെഗറ്റീവ്

ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സാമ്പളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

Update: 2020-05-03 07:00 GMT

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെ അവസാന പരിശോധനാഫലം നെഗറ്റീവായി. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സാമ്പളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ഇവരെ രോഗമുക്തരായി പ്രഖ്യാപിച്ചിട്ടില്ല. ഇതിലൊരാൾ തമിഴ്‌നാട് സ്വദേശിയാണ്. മറ്റൊരാൾ നെയ്യാറ്റിൻകരയിലാണ് താമസം. അതേസമയം ജില്ലയിൽ 231 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ തിരുവനന്തപുരം ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2526 ആയി. രോഗലക്ഷണം പ്രകടിപ്പിച്ച 11 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേർ ആശുപത്രി വിട്ടു

Tags:    

Similar News