ആലപ്പുഴയില്‍ ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷം
ചുങ്കം സ്വദേശികളായ അശ്വിന്‍, സഞ്ജു പ്രകാശ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചുങ്കം സ്വദേശികളായ അശ്വിന്‍, സഞ്ജു പ്രകാശ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മാസങ്ങള്‍ക്ക് മുന്‍പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ്സുകാര്‍ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.