ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന ക്യാന്‍സര്‍, ചതിയന്‍മാര്‍ എന്നും ചതിയന്‍മാരാണ്'; മാപ്പ് പറയില്ലെന്ന് തുഷാര്‍ ഗാന്ധി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസിനെതിരെ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി. ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന ക്യാന്‍സറാണ്. ചതിയന്‍മാര്‍ എന്നും ചതിയന്‍മാരാണ്. മാപ്പ് പറയില്ല. വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ ഇത് സംഭവിച്ചു എന്നത് അത്ഭുതപെടുത്തുന്നു. കേരളത്തിന്റെ രീതി ഇതല്ല. ഏറ്റവും പ്രതിപക്ഷ ബഹുമാനം ഉണ്ടെന്നു കരുതുന്ന സ്ഥലം ആണ് കേരളം. ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളം വിഷം വമിപ്പിക്കുന്നവരെ പുറത്താക്കണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
നെയ്യാറ്റിന്‍കര ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഇന്ന് ബിജെപി പരിപാടി നടത്തുന്നു എന്ന് അറിയുന്നു. തനിക്ക് അത്ഭുതം തോന്നുന്നു പേടി വരുന്നു. പ്രതിഷേധിക്കുന്നവര്‍ ഗാന്ധി പ്രതിമയിലേക്ക് വെടി ഉതിര്‍ക്കുമോ? ആര്‍എസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാന്‍സര്‍ തന്നെയെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.