ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കില്ല; തൃപ്തിയും ബിന്ദുവും മടങ്ങിപോകണമെന്ന് പോലിസ്

സംരക്ഷണം നല്‍കില്ലെന്ന് പോലിസ് ഉറപ്പു നല്‍കിയതോടെ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു.മുളക് സ്േ്രപ ആക്രമണത്തിനിരയായ ബിന്ദു ജനറല്‍ ആശുപത്രിയിലും തൃപ്തി ദേശായി കമ്മീഷണര്‍ ഓഫിസിലും തുടരുന്നു

Update: 2019-11-26 06:54 GMT

കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും പോലിസ് തിരിച്ചയക്കും. ഇവര്‍ക്ക് ശബരിമലയില്‍ പോകാന്‍ പോകാന്‍ പോലിസ് സംരക്ഷണം നല്‍കില്ലെന്ന് ഉറപ്പു നല്‍കിയതായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.പോലിസ് നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ച് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞു. അതേ സമയം തൃപ്തി ദേശായിയും സംഘവും കമ്മീഷണര്‍ ഓഫിസില്‍ തുടരുകയാണ്. ഇവര്‍ക്ക് മടങ്ങിപോകുന്നതിനായി വിമാനത്താവളം വരെ പോലിസ് സംരഷണം നല്‍കും. മുളകു സ്‌പ്രേ ആക്രമണത്തിന് ഇരയായ ബിന്ദു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശബരി മലയില്‍ ദര്‍ശനം നടത്താന്‍ ഇന്നു പുലര്‍ച്ചെയാണ് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നാലംഗ സംഘം കൊച്ചിയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം കഴിഞ്ഞ തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ചേരുകയായിരുന്നു.ശബരിമലയില്‍ പോകാന്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസിലെത്തിയ ഇവര്‍ക്കു നേരെ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതിനിടയില്‍ ബിന്ദു അമ്മിണിയുമായി പ്രവര്‍ത്തകര്‍ വാക്കു തര്‍ക്കത്തിലാകുകുയും ഇതിനിടയില്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്‌പ്രേ പ്രയോഗം ഉണ്ടാകുകുയം ചെയ്തു.തുടര്‍ന്ന് ഇവരെ പോലിസ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികില്‍സയ്ക്ക് ശേഷം ഇവര്‍ വീണ്ടും തിരികെയെത്തി.എന്നാല്‍ വീണ്ടും പ്രതിഷേധം ശക്തമായതോടെ ഇവരെ തിരികെ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയി

സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ നല്‍കിയ പുനപരിശോധന ഹരജിയില്‍ സുപ്രിം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും പ്രതിഷേധമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ തിരികെ പോകണമെന്നും പോലിസ് തൃപ്തി ദേശായിയെയും ബിന്ദു അമ്മിണിയെയും അറിയിച്ചു. എന്നാല്‍ തങ്ങള്‍ മടങ്ങിപോകണമെങ്കില്‍ ശബരിലമയില്‍ പോകാന്‍ പോലിസ് സംരക്ഷണം നല്‍കില്ലെന്ന് എഴുതി നല്‍കണമെന്നാണ് തൃപ്തി ദേശായിയുടെയും ബിന്ദുവിന്റെയും ആവശ്യം. എന്നാല്‍ പോലിസ് ഇതിന് തയാറായിട്ടില്ല.

Tags:    

Similar News