തിരുവനന്തപുരം: പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അക്രമിച്ച കേസില്‍ അറസ്റ്റിലായ എന്‍ജിഒ യൂനിയന്‍ നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെയാണ് അന്വേഷണവിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയത്.
അനില്‍കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍ (സെയില്‍സ് ടാക്‌സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യ വകുപ്പ്), വിനുകുമാര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗവും ജിഎസ്ടി വകുപ്പില്‍ ഉദ്യോഗസ്ഥനുമായ സുരേഷ്ബാബുവും അക്രമത്തില്‍ പങ്കാളിയാണെന്ന് പോലിസ് അറിയിച്ചു. ഒളിവിലുള്ള ഇവര്‍ക്കായി കന്റോണ്‍മെന്റ് പോലിസ് അന്വേഷണം ഊര്‍ജിമാക്കിയിട്ടുണ്ട്. ഒളിവിലുള്ള നേതാക്കളെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് മേലധികാരികള്‍്ക്ക് പോലിസ് നിര്‍ദേശം നല്‍കി.