യുവാവിന്‍റെ പേരില്‍ വ്യാജ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട്, രശ്മി നായര്‍ക്കെതിരേ കേസ്
ഇജാസിനെതിരേ പരാതി നൽകാൻ എംഎൽഎ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി വ്യക്തമാക്കി.
കോഴിക്കോട്: യുവാവിന്റെ പേരിൽ ചാറ്റിന്റെ വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ച മോഡൽ രശ്മി നായർക്കെതിരേ കേസ്. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ചാറ്റ് സൃഷ്ടിച്ച് സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.
തന്നോട് അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇജാസ് പോലിസിൽ പരാതി നൽകി. കർണാടക എംഎൽഎ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരേ പരാതി നൽകാൻ എംഎൽഎ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി വ്യക്തമാക്കി.