ഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ ട്രെയിനെത്തി
തമിഴ്‌നാട് സ്വദേശിയായ ഗര്‍ഭിണിയെ ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. സംഘത്തില്‍ 39 തമിഴ്‌നാട് സ്വദേശികളുമുണ്ടായിരുന്നു.
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി രണ്ടാമത്തെ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് രാവിലെ 6.15നാണ് തിരുവനന്തപുരത്തെത്തിയത്. ആകെ 297 യാത്രക്കാരാണ് ട്രെയിനിലെത്തിയത്. പുരുഷന്മാര്‍ 181, സ്ത്രീകള്‍ 96, കുട്ടികള്‍ 20. റെഡ് സോണില്‍ നിന്ന് വന്നവര്‍ 156. ഇതില്‍ 37 പേരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. ആര്‍ക്കും രോഗലക്ഷണമില്ല.
തമിഴ്‌നാട് സ്വദേശിയായ ഗര്‍ഭിണിയെ ആംബുലന്‍സില്‍ നാട്ടിലേക്ക് അയച്ചു. സംഘത്തില്‍ 39 തമിഴ്‌നാട് സ്വദേശികളുമുണ്ടായിരുന്നു. സ്റ്റേഷനില്‍ പ്രാഥമിക ആരോഗ്യ പരിശോധനക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഒന്‍പത് കെഎസ്ആര്‍ടിസി ബസുകളിലായി യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം - 103
കൊല്ലം- 74
പത്തനംതിട്ട - 68
ആലപ്പുഴ- 12
കോട്ടയം - 1
തമിഴ്‌നാട് - 39.