തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിലും ലഭ്യമാവും. പൊതുജനങ്ങള്‍ക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും പദ്ധതികളെയും കുറിച്ചറിയാന്‍ ഇനി ഓഫിസില്‍ നേരിട്ട് എത്തേണ്ടതില്ല.
ഒക്ടോബര്‍ 1 മുതല്‍ 500 ല്‍ അധികം ഓണ്‍ലൈന്‍ സേവനങ്ങള്‍ കേരളത്തിലുള്ളവര്‍ക്കു ലഭ്യമാക്കിയ 'ഇ-സേവനം' എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിലൂടെ ഡയറക്ടറേറ്റിന്റെ നൂറുശതമാനം സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാണ്. വ്യവസായ ഡയറക്ടറേറ്റ് നല്‍കുന്ന 13 സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ ആയിരിക്കുകയാണ്. വെബ്‌സൈറ്റിന്റെ വിലാസം http://industry.kerala.gov.in.