പുതുതായി ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 47 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപ്പഞ്ചായത്ത്-2, പാമ്പാടി ഗ്രാമപ്പഞ്ചായത്ത്-18, ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത്-6, നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-8, കാണക്കാരി ഗ്രാമപ്പഞ്ചായത്ത്-10 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാവുന്ന പുതിയ വാര്‍ഡുകള്‍.

Update: 2020-07-28 17:26 GMT

കോട്ടയം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതുതായി ഏഴുകണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപ്പഞ്ചായത്ത്-2, പാമ്പാടി ഗ്രാമപ്പഞ്ചായത്ത്-18, ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത്-6, നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-8, കാണക്കാരി ഗ്രാമപ്പഞ്ചായത്ത്-10 എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണുകളാവുന്ന പുതിയ വാര്‍ഡുകള്‍.

ഇതോടെ ജില്ലയില്‍ 21 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 47 വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണങ്ങളായി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ 34ാം വാര്‍ഡും തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം മുനിസിപ്പാലിറ്റി- 24,36,39,46

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 4,27,33

3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി- 24,31,33

4. വൈക്കം മുനിസിപ്പാലിറ്റി- 13, 21,25,24

ഗ്രാമപ്പഞ്ചായത്തുകള്‍

5. പാറത്തോട് -7,8,9,16

6. അയ്മനം-14

7. ഉദയനാപുരം-6,16

8. കുമരകം-4,10,11,12

9. ടിവി പുരം-10

10. വെച്ചൂര്‍-1,3,4

11. മറവന്തുരുത്ത്-1,11,12

12. വാഴപ്പള്ളി-20

13. പായിപ്പാട് -7,8,9,10,11

14. തലയാഴം-1

15. തിരുവാര്‍പ്പ്-11

16. കുറിച്ചി-20

17. മീനടം-2,3

18. മാടപ്പള്ളി-18

19. പാമ്പാടി-18

20. നീണ്ടൂര്‍-8

21. കാണക്കാരി-10 

Tags:    

Similar News