കോഴിക്കോട്ടെ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി; നാലെണ്ണം പട്ടികയില്‍

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റിയാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

Update: 2020-06-09 05:36 GMT

കോഴിക്കോട്: രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കൊവിഡ് 19 പരിശോധന നടത്തുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ ഏഴു തദ്ദേശ സ്ഥാപനങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. നാല് തദ്ദേശ സ്ഥാപനങ്ങളാണ് പട്ടികയില്‍ ശേഷിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകള്‍, കുന്നുമ്മല്‍, കുറ്റിയാടി, നാദാപുരം, വളയം എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളില്‍ രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തി. തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ ഗ്രാമ പഞ്ചാത്തുകള്‍ പട്ടികയില്‍ ശേഷിക്കുന്നു. ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരും. 



Tags:    

Similar News