വനിതാപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ; സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഏരിയാ കമ്മിറ്റിയില്‍നിന്നും ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

Update: 2019-11-16 15:58 GMT

പയ്യോളി: വനിതാപ്രവര്‍ത്തകയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ സന്ദേശങ്ങളയച്ച സംഭവത്തില്‍ സിപിഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗം സി സുരേഷ് ബാബുവിനെ സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഏരിയാ കമ്മിറ്റിയില്‍നിന്നും ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. വനിതാപ്രവര്‍ത്തകയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ച സംഭവം നേരത്തെ വിവാദമായിരുന്നു.

എന്നാല്‍, ഏരിയ കമ്മിറ്റിയിലേക്ക് പ്രവര്‍ത്തക നേരിട്ട് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടി നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. സംഭവം പുറത്തായതോടെ അന്വേഷണത്തിനായി രണ്ടംഗസമിതിയെയും പാര്‍ട്ടി നിയോഗിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപോര്‍ട്ട് കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. 

Tags:    

Similar News