കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള എസ്എഫ്‌ഐയുടെ നെറികെട്ട രാഷ്ട്രീയത്തെ ചെറുക്കണം : ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2024-01-20 05:32 GMT

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലേ എസ്എഫ്‌ഐ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ തമ്മില്‍ നടന്ന ഗ്യാങ് സംഘര്‍ഷങ്ങളില്‍ ഫ്രറ്റേണിറ്റിയെ പ്രതി ചേര്‍ക്കാനുള്ള എസ്എഫ്‌ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അംജദ് റഹ്‌മാന്‍ .ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ താമസിക്കുന്ന താമസ സ്ഥലത്തടക്കം കയറി മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കളെ ഉള്‍പ്പെടെ വധ ശ്രമത്തിന് പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ കൂടിയാണ് എസ് എഫ് ഐ നടത്തുന്ന വ്യാജ പ്രചാരണം.

കഴിഞ്ഞ ദിവസം കോളേജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മര്‍ദിച്ചു എന്ന പ്രചാരണം കൂടി എസ് എഫ് യും വിദ്യാര്‍ത്ഥി യൂണിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കെതിരെ മറ്റൊരു വ്യാജ ആരോപണവുമായി എസ് എഫ് ഐ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.അക്രമണങ്ങള്‍ അവസാനിപ്പിച്ച് ക്യാമ്പസിന്റെ സമാധാനന്തരീക്ഷത്തെ നിലനിര്‍ത്താന്‍ എല്ലാ വിദ്യാര്‍ത്ഥികളും തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ അംജദ് റഹ്‌മാന്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

എതിരാളികളെ തല്ലിയൊതുക്കി എസ്.എഫ്.ഐ കാമ്പസുകളില്‍ സ്റ്റാലിനിസം നടപ്പിലാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍. ക്യാമ്പസുകളെ കൊലക്കളമാക്കുന്ന എസ്എഫ്‌ഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കു നേരെ എസ്.എഫ്.ഐ അക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.


 അധികാരത്തുടര്‍ച്ചയുടെ ഉന്‍മാദത്തില്‍ അഴിഞ്ഞാടുന്ന എസ്എഫ്‌ഐ അക്രമി സംഘം ഉത്തരേന്ത്യന്‍ കാമ്പസുകള്‍ പോലെ കേരള കാമ്പസുകളെ രക്തത്തില്‍ മുക്കുന്നത് നോക്കി നില്‍ക്കാതെ മനസ്സാക്ഷിയും നീതിബോധവും ഉള്ളവര്‍ സംഘടിച്ച് അണിനിരക്കാന്‍ തയ്യാറാകണമെന്ന് ജോസഫ് ജോണ്‍ ആവശ്യപെട്ടു.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ അംജദ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ അലി സവാദ് സ്വാഗതവും നിശാത് എം എസ് നന്ദിയും പറഞ്ഞൂ. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് കവാടത്തിനു മുന്നില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു.ജില്ലാ ജനറല്‍ സെക്രട്ടറി മുഫീദ എസ് ജലീല്‍,ഫൈസല്‍ പള്ളിനട,ലമീഹ്, ശജിറീന,എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.




Tags:    

Similar News