കുടുംബത്തിന്റെ ധൈര്യവും മനക്കരുത്തും പ്രശംസനീയം; സിദ്ദീഖ് കാപ്പന് പിന്തുണയുമായി ശശി തരൂര്‍ എംപി

കോഴിക്കോട് സംഘടിപ്പിച്ച 'ശശി തരൂരിനോട് സംസാരിക്കാം' എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റൈഹാനത്തും മകളും തരൂരിനെ സന്ദര്‍ശിച്ചത്. തരൂര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്.

Update: 2021-02-17 19:05 GMT

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകവെ യുപി പോലിസ് അറസ്റ്റുചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ സന്ദര്‍ശിച്ചു. കോഴിക്കോട് സംഘടിപ്പിച്ച 'ശശി തരൂരിനോട് സംസാരിക്കാം' എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റൈഹാനത്തും മകളും തരൂരിനെ സന്ദര്‍ശിച്ചത്. തരൂര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ഭാര്യയെയും പത്ത് വയസ്സുള്ള മകളെയും കണ്ടു. ഹാഥ്‌റസിലേയ്ക്കുള്ള യാത്രാമധ്യേ അന്യായമായാണ് കാപ്പനെ തടങ്കലിലാക്കിയത്. മരണാസന്നയായ 90 വയസ്സുള്ള മാതാവിനെ കാണാന്‍ അഞ്ചുദിവസത്തെ പരോളില്‍ വീട്ടിലേക്കുള്ള യാത്രയിലാണ് കാപ്പന്‍. അദ്ദേഹത്തിന്റെ യുവകുടുംബത്തിന്റെ ധൈര്യവും മനക്കരുത്തും പ്രശംസനീയമാണ്. ഒപ്പം നമ്മുടെ ഐക്യദാര്‍ഢ്യവുമുണ്ടാവേണ്ടത് പ്രധാനമാണ്- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പരിപാടിയുടെ വേദിയില്‍വച്ച് സിദ്ദീഖ് കാപ്പന്റെ മകളെ ആശ്വസിപ്പിക്കുന്നതും ചിത്രത്തില്‍ കാണാം.

Tags:    

Similar News