അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു; ഒന്നര വയസുള്ള കുട്ടി ചികില്‍സയില്‍
കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്ട് അഞ്ചുപേരില്‍ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരിലും ഷിഗല്ല സ്ഥിരീകരിച്ചു.
പാലക്കാട്: അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു. ഒരു വയസും എട്ടുമാസവും പ്രായമായ കുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചരിക്കുന്നത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോട്ടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്ട് അഞ്ചുപേരില്‍ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരിലും ഷിഗല്ല സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയില്‍ അടപ്പാടിയിലാണ് ആദ്യമായി ഷിഗല്ല റിപോര്‍ട്ട് ചെയ്യുന്നത്. ഷിഗല്ല എന്നത് ഒരു ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നുദിവസത്തിന് ശേഷമാവും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.