ലൈഫ് മിഷനിലെ ശിവശങ്കറിന്റെ ഇടപെടല്‍: സി ഇ ഒ യു വി ജോസിനെ ഇ ഡി ചോദ്യം ചെയ്യുന്നു
യൂണിടാക് എം ഡി സന്തോഷ് ഈപ്പനെയും ഇ ഡി വിളിച്ചുവരുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഓഫിസില്‍ രാവിലെ എത്തിയ യു വി ജോസില്‍ നിന്നും ലൈഫ് മിഷന്‍ കാരാറിലെ ശിവശങ്കറിന്റെ ഇടപെടീല്‍ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ചോദിക്കുന്നതെന്നാണ് വിവരം..സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളും ഇ ഡി ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇ ഡി കോടതിയില്‍ അപേക്ഷ നല്‍കി.
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്റെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ഇടപെടല്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി.യൂണിടാക് എം ഡി സന്തോഷ് ഈപ്പനെയും ഇ ഡി വിളിച്ചുവരുത്തിയിട്ടുണ്ട്.കൊച്ചിയിലെ ഓഫിസില്‍ രാവിലെ എത്തിയ യു വി ജോസില്‍ നിന്നും ലൈഫ് മിഷന്‍ കാരാറിലെ ശിവശങ്കറിന്റെ ഇടപെടീല്‍ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും ചോദിക്കുന്നതെന്നാണ് വിവരം.ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ കമ്മീഷന്‍ പണത്തിനു പുറമെ സ്വപ്ന സുരേഷ് ഐഫോണുകളും ചോദിച്ചു വാങ്ങിയിരുന്നതായി യൂണിടാക് എംഡി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിലൊരു ഫോണ്‍ ശിവശങ്കറാണ് ഉപയോഗിച്ചിരുന്നതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.തുടര്‍ന്നാണ് ഇതുള്‍പ്പെടെ പദ്ധതിയില്‍ ശിവശങ്കറിന്റെ ഇടപെടീല്‍ സംബന്ധിച്ച് യു വി ജോസില്‍ നിന്നും ഇ ഡി വിവിരങ്ങള്‍ തേടുന്നതെന്നാണ് അറിയുന്നത്.ലൈഫ് മിഷന്‍ പദ്ധതി കരാര്‍ ലഭിക്കാന്‍ സ്വപ്‌നയുള്‍പ്പെടെയുള്ളവര്‍ക്ക് കമ്മീഷന്‍ നല്‍കിയെന്നത് സംബന്ധിച്ച് വ്യക്തത തേടാനാണ് സന്തോഷ് ഈപ്പനെ വിളിച്ചുവരുത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളും ഇ ഡി ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇ ഡി കോടതിയില്‍ അപേക്ഷ നല്‍കി.
മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ റിമാന്റില്‍ കഴിയുന്ന മറ്റു പ്രതികളായ സന്ദീപ് നായര്‍,പി എസ് സരിത് എന്നിവരെയും ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇ ഡി യുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.സ്വപ്‌നയുടെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം,വിദേശത്തേത്ത് കടത്തിയ ഡോളര്‍ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ശിവശങ്കറിനെയും സ്വപ്‌നയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഇ ഡി തയാറെടുക്കുന്നതെന്നാണ് വിവരം.അതേ സമയം ഇ ഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഭക്ഷണം പോലും കഴിക്കാന്‍ തയാറാകുന്നില്ലെന്ന റിപോര്‍ടും പുറത്തുവരുന്നുണ്ട്.ശിവശങ്കര്‍ സഹകരിക്കാത്ത സഹാചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നും വിദഗ്ദരെ എത്തിക്കാനുള്ള നീക്കവും ഇ ഡി ആരംഭിച്ചതായാണ് സുചന.