ലൈഫ് മിഷനിലെ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ; വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സിബി ഐയുടെ അപേക്ഷ ഹൈക്കോടതി തള്ളി

കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നും സത്യവാങ്മൂലം സിബി ഐ ഡയറക്ടറുടെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു. എതിര്‍സത്യവാങ്മൂലം പോലും സമര്‍പ്പിക്കാതെ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി ഹരജി സമര്‍പ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.

Update: 2020-10-20 06:43 GMT

കൊച്ചി: ലൈഫ് മിഷനിലെ സിബി ഐ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ നീക്കണമെന്ന ഹരജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സിബി ഐ യുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കവെ കേസില്‍ ഇന്ന് വാദത്തിന് തയാറാണോയെന്ന്് ഹൈക്കോടതി സിബി ഐ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നും സത്യവാങ്മൂലം സിബി ഐ ഡയറക്ടറുടെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകന്‍ അറിയിച്ചു.കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ എതിര്‍സത്യവാങ്മൂലം പോലും സമര്‍പ്പിക്കാതെ കേസ് വേഗത്തില്‍ കേള്‍ക്കണമെന്ന ആവശ്യവുമായി ഹരജി സമര്‍പ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേസ് എങ്ങനെ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.ഇതിനിടയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രിം കോടതിയില്‍ നിന്നുള്ള അഭിഭാഷകനും സിബി ഐക്കെതിരെ ഹൈക്കോടതിയില്‍ വിമര്‍ശനം ഉന്നയിച്ചു. സിബി ഐയുടെ ഇപ്പോഴത്തെ ഹരജി പബ്ലിസിറ്റിക്കു വേണ്ടിയുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.തുടര്‍ന്ന് കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിച്ച തിനുശേഷം സിബി ഐ ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയത്.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ സിഇഒക്കെതിരെയുള്ള അന്വേഷണം രണ്ടുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.അതേ സമയം യൂണിടാക് എംഡിക്കെതിരെയുള്ള അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.തുടര്‍ന്നാണ് ഭാഗികമായ സ്‌റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്നും സ്‌റ്റേ നീക്കണമെന്നും ആവശ്യപ്പെട്ട സിബി ഐ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

Tags:    

Similar News