സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണം: രമേശ് ചെന്നിത്തല
വിശ്വാസി സമൂഹത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏർപ്പെടുത്തിയത് തുടരുന്നതിൽ തെറ്റില്ല. എന്നാൽ ഇത് കൃത്യമായി നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
ലോക്ക്ഡൗൺ അഞ്ചാം പതിപ്പിൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ, സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ ഉചിതമായ തീരുമാനമെടുക്കാം.