അടിപിടി കേസിലെ തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ്; എസ്‌ഐ ഉള്‍പ്പെടെ ആറ് പോലിസുകാര്‍ ക്വാറന്റൈനില്‍
കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം: അടിപിടി കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കല്‍പകഞ്ചേരി എസ്‌ഐ എസ് കെ പ്രിയന്‍ ഉള്‍പ്പെടെ ആറുപോലിസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കടുങ്ങാത്തുകുണ്ട് പരിസരങ്ങളില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാള്‍ ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനിലെത്തിയിരുന്നു. അതിനുശേഷം ഇയാള്‍ നാട്ടിലേക്ക് പോവുകയും അവിടെ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്തപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.