സില്‍വര്‍ ലൈന്‍: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ വീണ്ടും അപ്പീലുമായി സര്‍ക്കാര്‍

ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീല്‍ ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി

Update: 2022-02-18 06:07 GMT

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഹരജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അപ്പീല്‍ ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച്‌  ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭൂമിയിലെ സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയരുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അനുവദിക്കുകയും ഇവരുടെ ഭൂമിയിലെ സര്‍വ്വേ തടയുകയും ചെയ്തിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് തടയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ രീതിയിലുള്ള സിംഗിള്‍ ബെഞ്ചിന്റെ മറ്റൊരു ഉത്തരവും  റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ വീണ്ടും അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപ്പച്ചത്.

Tags:    

Similar News