സഭയില്‍നിന്ന് പുറത്താക്കല്‍: സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി
കല്‍പറ്റ: എഫ്‌സിസി സന്യാസ സഭയില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരേ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. എഫ്‌സിസി സന്യാസ സഭയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അപ്പീല്‍ തള്ളിയത്. സിസ്റ്റര്‍ ലൂസി കളപ്പുര സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ലൂസിക്കെതിരേ സന്യാസ സഭ ആരോപിച്ച എല്ലാകാര്യങ്ങളും ശരിവയ്ക്കുന്നതായും വത്തിക്കാന്‍ ലത്തീന്‍ ഭാഷയിലുള്ള കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭാനിയമങ്ങള്‍ പാലിക്കാത്തവിധമുള്ള ജീവിതശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്‌സിസി സന്യാസ സഭയില്‍നിന്ന് പുറത്താക്കിയതിനെതിരെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാന് അപ്പീല്‍ സമര്‍പ്പിച്ചത്.